മുനീര്‍ 
Kerala

10 വയസുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: കതിരൂരില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും. കോട്ടയം മൗവ്വേരി ദാറുല്‍ ഹുദാ ഹൗസില്‍ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം ടി ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

A 10-year-old boy brutally tortured, threatened with death if he spoke out; Teacher sentenced to 36 years imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയതീരത്ത് എത്തുമോ ബ്ലാസ്‌റ്റേഴ്‌സ്?; ആഷ്‌ലി വെസ്റ്റ് വുഡ് പുതിയ കോച്ച്

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു; ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ എന്തു നടപടി സ്വീകരിച്ചു?; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖം; പുനഃസ്ഥാപിച്ച് മെറ്റ

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ 32 ഒഴിവുകൾ, ഏപ്രിലിൽ അഭിമുഖം വഴി നിയമനം

'കേരളം ഭരിക്കുന്നത് മോദിയുടെ അനിയന്‍, അഭിമുഖത്തെ പോലും ഭയക്കുന്ന ഭീരുവാണ് മുഖ്യമന്ത്രി'

SCROLL FOR NEXT