പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

രാവിലെ കുട്ടി എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്. 

രാവിലെ കുട്ടി എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

പഠിക്കാന്‍ സമര്‍ത്ഥനായ കുട്ടി കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പഠനവും നോട്ടു തയ്യാറാക്കലുമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. കുട്ടി എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ മുറിയില്‍ ചെന്നപ്പോഴാണ് കുട്ടിയുടെ കൈകാലുകള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയത്. 

ഉടന്‍ തന്നെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചേക്കും; പ്രതിദിന ബാധ്യത 12 കോടിയിലധികം

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

സ്വര്‍ണവിലയില്‍ വര്‍ധന; 1,12,000ന് മുകളില്‍ തന്നെ