ചികിത്സയ്‌ക്കെത്തിയ 13കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്  പ്രതീകാത്മക ചിത്രം
Kerala

കാസര്‍കോട് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ 13കാരിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

'ആ സീരിയലോടെ നിര്‍ത്തി, ഇല്ലായിരുന്നുവെങ്കില്‍ സിനിമയിലേക്ക് എത്തില്ലായിരുന്നു'; അനൂപ് മേനോന്‍ പറയുന്നു

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി