പ്രതീകാത്മക ചിത്രം 
Kerala

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു; കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി ശുചിമുറിയില്‍ പ്രസവിച്ചു

കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെയാണ് പതിനേഴുവയസുകാരിയിലെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍