കലക്ടേററ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടി ചത്ത നിലയില്‍ 
Kerala

കലക്ടേററ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടി ചത്ത നിലയില്‍; ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കലക്ടേററ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടി ചത്ത നിലയില്‍. ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ജീവനക്കാര്‍ ഉപയോഗിച്ചത് ഈ ടാങ്കിലെ വെള്ളമാണ്. ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയുടെ ജഡം കണ്ടത്. ഉടന്‍ തന്നെ വിവരം എഡിഎമ്മിനെ അറിയിച്ചു. തുടര്‍ന്നാണ് ടാങ്ക് വൃത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ജീവനക്കാര്‍ തന്നെയാണ് മരപ്പട്ടിയെ എടുത്തുമാറ്റിയത്. 30,000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കായതിനാലാണ് ദുര്‍ഗന്ധം വമിക്കാന്‍ ദിവസങ്ങള്‍ എടുത്തത്.

A civet was found dead in the water tank at the Kozhikode Collectorate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT