കോഴിക്കോട് മെഡിക്കൽ കോളജ് ഫയൽ
Kerala

കഠിനമായ വയറുവേദന, ഒമ്പത് വയസുകാരനെ പരിശോധിച്ചില്ല; അപ്പെന്‍ഡിസൈറ്റിസ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം

ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കോഴിക്കോട്: കഠിനമായ വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതു വയസുകാരനെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി. മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം.

ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നല്‍കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. കഠിന വേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത കുട്ടിയെ കിടത്തി ചികിത്സിക്കാൻ തയാറായില്ല. ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിടി സ്‌കാന്‍ എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.

വീട്ടിലേക്ക് മടങ്ങിയ കുടുംബം പിറ്റേ ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചു. സ്‌കാനിങ്ങില്‍ കുട്ടിയുടെ അപ്പെന്‍ഡിസൈറ്റിസ് പൊട്ടി ഇന്‍ഫെക്ഷനായതായി കണ്ടെത്തി. തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പിറ്റേ ദിവസം സര്‍ജറി നടത്തി. ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നല്‍കും.

A complaint has been lodged against Kozhikode Medical College alleging that a child with severe abdominal pain was not admitted for treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

'ബ്ലോക്ക്ബസ്റ്റർ മാത്രമല്ല ഇത്തവണ ദേശീയ അവാർഡ് കൂടി ഉറപ്പിച്ചോ!'; 'ഈത്ത'യിൽ ഞെട്ടിച്ച് ശ്രദ്ധ കപൂർ, ടീസർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: തെളിവ് നശിപ്പിക്കും, ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

'തെറ്റുതിരുത്തണം, നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറ്റണം'; സംഘടനാ ദൗര്‍ബല്യം സിപിഎമ്മിന് തിരിച്ചടിയായെന്ന് കെകെ ശൈലജ

കൃത്യമായി പരിശോധിക്കുന്നവർ ചുരുക്കം, വീട്ടിൽ രക്തസമ്മർദം നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ