പതിനൊന്നുകാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ് file
Kerala

പൊലിസില്‍ പരാതി നല്‍കി; പതിനൊന്നുകാരിയെ വീട്ടില്‍ കയറി മര്‍ദിച്ചു; യുവാവിന് 13 വര്‍ഷം കഠിനതടവ്

കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. 2011 ജൂണ്‍ മൂന്നാണു കേസിനാസ്പദമായ സംഭവം നടന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലിസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. 2011 ജൂണ്‍ മൂന്നാണു കേസിനാസ്പദമായ സംഭവം നടന്നത്.

മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ പ്രതികാരമായി ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. വര്‍ക്കല പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വി. സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവര്‍ ഹാജരായി.

A court in Kerala has sentenced a man to 13 years of rigorous imprisonment for the assault of an 11-year-old girl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇവിടെ ബുള്‍ഡോസര്‍ രാജ് ഇല്ല; കര്‍ണാടകയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്'; പിണറായിക്ക് മറുപടി

മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

തയ്‌വാനില്‍ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

കളഭനിറവിൽ ഗുരുവായുരപ്പൻ; ദർശനം തേടി ഭക്തസഹസ്രങ്ങൾ

SCROLL FOR NEXT