സുശീല, അനുശ്രീ 
Kerala

അഞ്ചം​ഗ കുടുംബം പുഴയിൽ ചാടിയ സംഭവം; മുത്തശ്ശിയുടേയും ചെറുമകളുടേയും മൃതദേഹങ്ങൾ കണ്ടെത്തി

നിലമ്പൂർ അ​മ​ര​മ്പ​ലം സൗ​ത്ത് കു​തി​ര​പ്പു​ഴ​യി​ൽ ചാടിയ അഞ്ചം​ഗ കുടുബത്തിലെ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേങ്ങൾ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്



മലപ്പുറം: നിലമ്പൂർ അ​മ​ര​മ്പ​ലം സൗ​ത്ത് കു​തി​ര​പ്പു​ഴ​യി​ൽ ചാടിയ അഞ്ചം​ഗ കുടുബത്തിലെ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും മൃതദേങ്ങൾ കണ്ടെത്തി. സു​ശീ​ല (55), കൊ​ച്ചു​മ​ക​ൾ അ​നു​ശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച പു​ല​ർച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് അഞ്ചംഗ കുടുംബം കു​തി​ര​പ്പു​ഴ​യി​ൽ ചാ​ടി​യ​ത്. അ​മ​ര​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ട​ൻ സു​ശീ​ല, മ​ക​ൾ സ​ന്ധ്യ (32), സ​ന്ധ്യ​യു​ടെ മ​ക്ക​ളാ​യ അ​നു​ഷ (12), അ​രു​ൺ (11), അ​നു​ശ്രീ എ​ന്നി​വ​ർ പു​ഴ​യി​ൽ ചാ​ടുകയായിരുന്നു. ഇ​തി​ൽ സ​ന്ധ്യ​യും അ​നു​ഷ​യും അ​രു​ണും ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സു​ശീ​ലയേയും അ​നു​ശ്രീയെയും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവർ നീന്തി രക്ഷപെട്ട് വീടിന് അയൽവാസികളോട് പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

ഇതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. നാ​ട്ടു​കാ​ർ, പൊ​ലീ​സ്, ദു​ര​ന്ത​നി​വാ​ര​ണ സേ​ന, അ​ഗ്നി​ര​ക്ഷാ സേ​ന, എ​മ​ർജ​ൻസി റെ​സ്‌​ക്യൂ ഫോ​ഴ്‌​സ്, ട്രോ​മാ​കെ​യ​ർ തു​ട​ങ്ങി​യ​വ​ർ ഏ​റെ വൈ​കിയും തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം ഉയർന്നതും അ​ടി​യൊ​ഴു​ക്കും രക്ഷാപ്രവർത്തനത്തിന് ത​ട​സ​മാ​യി.കാണാതായതിന്റെ  രണ്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ആത്മഹത്യ തെരഞ്ഞെടുക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം പ്രതിസന്ധിയില്‍ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ