ഇമ്രാന്‍ മുഹമ്മദ് 
Kerala

മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി ; എസ്എംഎ ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

18 കോടി രൂപയായിരുന്നു ഇമ്രാന്റെ മരുന്നിന് വേണ്ടിയിരുന്നത്. ചികിത്സയ്ക്കായി പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : വന്‍ വില വരുന്ന മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മുഹമ്മദ് യാത്രയായി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.  ഇന്നലെ രാത്രി 11.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. 

വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നിനായി 18 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി ലോകം മുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു കുട്ടി. വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ഇമ്രാന്‍.

പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കള്‍ നിരവധി ആശുപത്രികളില്‍ ചികില്‍സ തേടി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. കുട്ടിയുടെ ചികില്‍സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇമ്രാന്റെ അച്ഛന്‍ കോടതിയെയും സമീപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ