ഫിലിപ്പ്  
Kerala

പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പൊലീസ് നടപടി.

കോഴിക്കോട് സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

A former police officer has been arrested in Malappuram in connection with a POCSO case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം, മത്സരത്തില്‍ നിന്നും പിന്മാറി സ്ഥാനാര്‍ത്ഥി; ഫാല്‍ട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

എത്ര മാസം ആർത്തവം വരാതിരുന്നാൽ മെനോപോസ് ആയെന്ന് ഉറപ്പിക്കാം?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 520 lottery result

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

SCROLL FOR NEXT