പ്രതി രാകേഷ് 
Kerala

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒളിവിലായിരുന്ന  പ്രതി പിടിയില്‍

തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ പതിനാലുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി വാടകവീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തില്‍ രാകേഷ് (24) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രാവിന്‍കൂട്ടിലുള്ള പ്രതിയുടെ വാടകവീട്ടിലെത്തിച്ച പെണ്‍കുട്ടിയെ
ഇയാള്‍ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനുശേഷം വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ പുലര്‍ച്ചെ മൂന്നര മണിക്ക് തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒഎ സി വിപിന്‍, എസ്‌ഐ മാരായ ശ്രീജിത്ത്, രാജീവ്, എഎസ്‌ഐ രഞ്ജിത്ത്, സീനിയര്‍ സിപിഒ മാരായ സിജു, അരുണ്‍ പാലയൂഴം, സിപിഒ മാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT