ഇ ശ്രീധരന്‍ file
Kerala

അതിവേഗ റെയില്‍: ഇ ശ്രീധരന്റെ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി

പദ്ധതിയുടെ പ്രൊപ്പോസല്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഉപസമിതി പറയുന്നു.

ഉപസമിതി ഉന്നയിച്ച സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.പദ്ധതിയുടെ പ്രൊപ്പോസല്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍.

ഇ ശ്രീധരന്‍ സമര്‍പ്പിച്ച ഇന്ററിം റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഇ ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയത്. ഇക്കാര്യങ്ങള്‍ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കും.

A government subcommittee has been tasked with examining E Sreedharan's high-speed rail project proposal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

'അമ്മാതിരി പരസ്യം വേണ്ട'; മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ബാങ്കിംഗ്, ഐ.ടി,എച്ച്.ആർ മേഖലകളിൽ ഒഴിവ്; ബാങ്ക് ഓഫ് ബറോഡയിൽ അവസരം

മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലാക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു

'ദൈവത്തിന്റെ കൈ ​ഗോൾ പിറന്ന മണ്ണിൽ ഞങ്ങൾ പുതു ചരിത്രമെഴുതും, കണ്ടോളു'