തവിടുമായി വന്ന ലോറി പരിശോധിക്കുന്നു ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Kerala

ലോറിയിൽ, തവിട് ചാക്കുകൾക്കിടെ 54 കന്നാസുകൾ; പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട

കർണാടകയിൽ നിന്നു കോട്ടയത്തേക്ക് തവിടുമായി പോയ ലോറിയാണ് എക്സൈസ് പരിശോധിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിട് നിറച്ച ചാക്കുകൾക്ക് ഇടയിൽ വച്ച് ലോറിയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് മണ്ണൂരിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. 54 കന്നാസുകളിലാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

54 കന്നാസുകളിലായി 1,800 ലിറ്ററിലേറെ സ്പിരിറ്റുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെ തുടർന്നു പരിശോധിച്ചത്. കർണാടകയിലെ ഹുബ്ലിയിൽ നിന്നുള്ള ലോഡാണ് ഇതെന്നു കസ്റ്റഡിയിലുള്ള ഇരുവരും സമ്മതിച്ചതായാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT