A Kasthuri 
Kerala

തിരുവനന്തപുരം കോർപറേഷൻ; സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരൻ ബിജെപി സ്ഥാനാർത്ഥി

രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം നേതാവ് എ സമ്പത്തിന്റെ സഹോദരനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റുമായ എ കസ്തൂരി ബിജെപി സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട ബിജെപി പട്ടിക പുറത്തിറങ്ങിയപ്പോഴാണ് കസ്തൂരിയുടെ പേരും ഉൾപ്പെട്ടത്.

സിപിഎം നേതാവായിരുന്ന കെ അനി​രുദ്ധന്റെ മകനായ കസ്തൂരി തൈക്കാട് വാർഡിലാണ് ജനവിധി തേടുന്നത്. പാർട്ടി ആസ്ഥാനത്തു നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സിപിഎം നേതാക്കളുമായുള്ള ബന്ധം പരാമർശിച്ചാണ് കസ്തൂരിയെ ജില്ലാ പ്രസിഡന്റ് കരമന ജയൻ സ്വാ​ഗതം ചെയ്തത്.

കുമ്മനം രാജശേഖരൻ കസ്തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. എൻഡിഎഫിന്റെ സിറ്റിങ് വാർഡായ തൈക്കാട് ജി വേണു​ഗോപാലാണ് ഇടതു സ്ഥാനാർത്ഥി. സിഎംപിയുടെ എംആർ മനോജ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി.

രണ്ടാം ഘട്ടത്തിൽ 31 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മൂന്ന് സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളാണ്.

A Kasthuri brother of CPM leader A Sampath and district president of Hindu Aikya Vedi, is the BJP candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്‌ഫോടനം: യുപിയില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി കസ്റ്റഡിയില്‍; ഡല്‍ഹിയില്‍ അതീവ ജാഗ്രത, സുരക്ഷ വര്‍ധിപ്പിച്ചു

'വിസില്‍ പോട്'! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ലോറി നിയന്ത്രണം വിട്ടു, പുനെ-ബംഗളൂരു ദേശീയ പാതയില്‍ കൂട്ടയിടി; എട്ട് മരണം

ദേശീയ പാതയില്‍ വീണ്ടും തകര്‍ച്ച, കോട്ടക്കുന്നില്‍ സംരക്ഷണ ഭിത്തി തെന്നിമാറി

സെല്ലില്‍ കയറാന്‍ ആവശ്യപ്പെട്ടു; വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ ആക്രമിച്ചു

SCROLL FOR NEXT