ദിലീപ് ഖാന്‍ screen grab
Kerala

നല്ല ഭക്ഷണം, ചികിത്സ, കൂലി...; ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്, ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം

കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തില്‍ വീണ്ടും മോഷണം നടത്തി പിടിയിലായി. തിരികെ ജയിലിലേയ്ക്ക് പോകുന്നതിനാണ് രണ്ടിടങ്ങളിലായി മോഷണം നടത്തിയതെന്നാണ് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയില്‍ അടുക്കളയില്‍ നന്നായി പണിയെടുക്കും. വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാന്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഹാര്‍ബര്‍ റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയില്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു.രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.

A Kovalam man was arrested for theft after confessing he committed crimes to return to jail for free food, medical care, and work.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്