കൂട്ടിലായ പുലി 
Kerala

ഒടുവിൽ നാട്ടുകാരുടെ ഭീതി 'കൂട്ടില്‍ കുടുങ്ങി'; കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു നിന്നും വളര്‍ത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പായത്തോട് വെണ്ടയ്ക്കും ചാലില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. വട്ടക്കാട്ടില്‍ കുഞ്ഞ് എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രിയോടെ പുലി കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു നിന്നും വളര്‍ത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയുടെ അക്രമത്തില്‍ ഒരു ആട് ചാവുകയും പശുക്കിടാവിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച രാത്രിയോടെയാണ് ആടിനെ കെട്ടിയ കെണിയില്‍ പുലി വന്ന് കയറിയത്. നേരത്തെ സിസിടിവി ക്യാമറകളില്‍ ഇവിടെ പുലിയിറങ്ങിയതായി സ്ഥീരീകരിക്കപ്പെട്ടിരുന്നു. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരമാണ് പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടു സ്ഥാപിച്ചത് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലുള്ള പുലിയാണ് നാട്ടില്‍ ഇറങ്ങി പിടിയിലായത്.

A leopard entered a residential area ended up in a cage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!

ഇഎംഐ മുടങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ലോക്ക് ആകുമോ? ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ അറിയാം

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍