മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്  പ്രതീകാത്മക ചിത്രം
Kerala

വീടിനകത്ത് ഉറങ്ങിക്കിടന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കരികില്‍ പുലി, ഒടുവില്‍ സംഭവിച്ചത്

ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലില്‍ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. കുഞ്ഞിന്റെ ജീവന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികില്‍ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവന്‍ ഉറക്കംകെടുത്തുകയാണ്.

മലമ്പുഴ അകമലവാരത്ത് എലിവാല്‍ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതില്‍ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളില്‍ കെട്ടിയിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലില്‍നിന്നു താഴെ വീണത്. നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചില്‍കേട്ട് ഉണര്‍ന്നപ്പോള്‍ കണ്ടത് നായയെ കടിച്ചുപിടിച്ചുനില്‍ക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗര്‍ണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേര്‍ത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണന്‍ കരച്ചില്‍കേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്.

അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച 'റോക്കി' എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങള്‍കൂടി ഇവിടെയുണ്ട്. 2017 ല്‍ ഇവിടെ സൗരോര്‍ജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം