പ്രതീകാത്മീക ചിത്രം 
Kerala

മം​ഗലാപുരത്തെ ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

കണ്ണൂർ പെരിങ്ങം സ്വദേശികളെയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മം​ഗലാപുരം: മലയാളി ദമ്പതികളെ മം​ഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങം സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരെയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

തിങ്കളാഴ്ചയാണ് ഫൽനീറിലെ ഹോട്ടലിൽ ദമ്പതികൾ മുറിയെടുത്തത്. രണ്ടു ദിവസമായിട്ടും പുറത്തിറങ്ങുകയോ ഹോട്ടൽ ജീവനക്കാരോട് പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

മകളുടെ കൂടെ പെരിങ്ങം പഞ്ചായത്ത്‌ ഓഫിസിന് പുറകിലുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രവീന്ദ്രൻ റബർ ടാപ്പിങ് തൊഴിലാളിയാണ്. ദക്ഷിണ കന്നഡയിലെ വിറ്റ്ലയിൽ ജോലി ചെയ്തിരുന്നു. രമ്യ, രേഷ്മ എന്നിവർ മക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

പൊള്ളലേറ്റ പാടുകള്‍, വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം

മെസിയുടെ വിടവാങ്ങൽ പോരാട്ടം; തീയതി, എതിരാളികൾ, വേദി; എല്ലാം ഇതാ

കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഗ്യാനേഷ് കുമാറിന്റെ 14 തീരുമാനങ്ങള്‍ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍