വീഡിയോ ദൃശ്യം 
Kerala

അടിച്ച് പൂസായി; റോഡ് ആണെന്ന് കരുതി റെയില്‍ പാളത്തിലൂടെ കാര്‍ ഓടിച്ചു; യുവാവ് അറസ്റ്റില്‍

കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മദ്യലഹരിയില്‍ റോഡ് ആണെന്ന് കരുതി റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം  ചൊവ്വാഴ്ച രാത്രിയിയായിരുന്നു സംഭവം. 

മദ്യലഹരിയിലായ യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു. 

മദ്യലഹരിയിലാണ് ജയപ്രകാശ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT