കെഎസ്ഇബി/ഫയല്‍ ചിത്രം 
Kerala

പുതിയ കണക്ഷന് 60 ശതമാനം വരെ നിരക്ക് കൂട്ടണം; വൈദ്യുതി ബോര്‍ഡ് 

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്നു വൈദ്യുതി ബോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്നു വൈദ്യുതി ബോര്‍ഡ്. കണക്ഷന്‍ നല്‍കുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികള്‍ ഇതിനെ എതിര്‍ത്തു. 

പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ കേരളം മുഴുവന്‍ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിര്‍ദേശവും ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പുതിയ പുരപ്പുറ സോളര്‍ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസും മറ്റും ചുമത്തണം എന്ന ബോര്‍ഡിന്റെ ആവശ്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്നു തെളിവെടുപ്പ് നടത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം