തേവര എസ്എച്ച് കോളജിലെ യുവ അധ്യാപകന്‍ മരിച്ചു 
Kerala

ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു; തേവര എസ്എച്ച് കോളജിലെ യുവ അധ്യാപകന്‍ മരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്.

വൈകിട്ട് നാലോടെ കോളജിലെ അദ്ധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാര്യ: സോന ജോര്‍ജ് (അസി. പ്രൊഫസര്‍, ന്യൂമാന്‍ കോളേജ്, തൊടുപുഴ ). രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും