Kerala

പത്തു വയസുകാരിയെ ഒരു വർഷം പീഡിപ്പിച്ചു; 41കാരന് 142 വര്‍ഷം തടവു ശിക്ഷ

വിവിധ വകുപ്പുകളിലായാണ് 142 വര്‍ഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; പത്തുവയസ്സുകാരിയെ ഒരു വർഷത്തോളം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ ആൾക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (41)നെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോൺ ആണ് ശിക്ഷ വിധിച്ചത്. 

വിവിധ വകുപ്പുകളിലായാണ് 142 വര്‍ഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പ്രതി അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവും അനുഭവിക്കണം.

2020 മുതലാണ് കുട്ടി പീഡനത്തിന് ഇരയായത്.  കുട്ടിയുടെ പെരുമാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട അമ്മ ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു. ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഢനവിവരങ്ങള്‍ പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ അഡ്വ.ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

സാക്ഷിമൊഴികളും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സിഐ പി. ഹരിലാലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT