മുന്നിൽ കാട്ടാന, പേടിച്ച് ബൈക്കിൽ നിന്ന് വീണ് അധ്യാപകർക്ക് പരിക്ക്

ബൈക്കിൽ നിന്ന് വീണെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്നു ഇരുവരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട; ജോലി കഴിഞ്ഞ് മടങ്ങിയ അധ്യാപകർ കാട്ടാനയെ കണ്ട് പേടിച്ച് ബൈക്കിൽ നിന്നു വീണു. സീതത്തോട് കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ അധ്യാപകരായ അനീഷ് അലക്സ് (31), ഇന്ദ്രജിത്ത് (38) എന്നിവർക്കാണ് പരുക്കേറ്റത്. ബൈക്കിൽ നിന്ന് വീണെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്നു ഇരുവരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. 

ഇന്നലെ വൈകിട്ട് നാലിനു മണിയാർ–കട്ടച്ചിറ റൂട്ടിൽ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.കട്ടച്ചിറ ഹൈസ്കൂളിലെ എൽപി വിഭാഗം അധ്യാപകരായ ഇവർ അനീഷിന്റെ വാഹനത്തിലാണ് സ്കൂളിൽ നിന്ന് മണിയാറിലേക്കു വരുന്നത്. തോട്ടിൽ നിന്ന് വെള്ളം കുടിച്ച ശേഷം മുളംചില്ല കാട്ടിലൂടെ റോഡ് മുറിച്ച് കടക്കാൻ ആന എത്തുമ്പോഴാണ് ബൈക്ക് ആനയുടെ മുന്നിൽപെട്ടത്. അപ്രതീക്ഷിതമായി മുന്നിൽ കാട്ടാനയെ കണ്ടതോടെ വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ഇവർക്കു പിന്നാലെ ജീപ്പിൽ എത്തിയ മറ്റ് അധ്യാപകരാണ് ഇരുവരെയും ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇന്ദ്രജിത്തിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്ദ്രജിത്തിന്റെ ഇടതു കൈ ഒടിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com