Stray dog പ്രതീകാത്മക ചിത്രം
Kerala

മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു;തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.

കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയില്‍ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തത്.

A three-and-a-half-year-old girl's ear was bitten off by a stray dog

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും ആത്മഹത്യ ചെയ്തു

ഉച്ചയ്ക്ക് ശേഷം എനർജി കുറയുന്നോ? ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ചേർക്കൂ

'ട്രംപിന് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ?' വൈറലായി യുഎസ് പതിരോധ സെക്രട്ടറിയുടെ മറുപടി

SCROLL FOR NEXT