നഗരസഭ ജീവനക്കാരിക്ക് പരിക്കേറ്റപ്പോള്‍  
Kerala

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പെന്‍ഷന്‍ ആവശ്യത്തിന് ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. റവന്യൂ ഇന്‍സ്പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം.

വിധവാ പെന്‍ഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്. പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കാന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയില്‍പ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.

ഇതിനിടെ ഓഫീസിലെ ഫയലുകള്‍ ഇവര്‍ വലിച്ചെറിയുകയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചന.

A woman who arrived at Mukkam Municipality bit and injured a municipal employee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

മലപ്പുറത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 16കാരി പ്രസവിച്ചു; 31കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

'ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും'

നിങ്ങളുടെ ഫോൺ സ്ക്രീൻ അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്? ദിവസവും കയ്യിൽ പിടിക്കുന്നത് ബാക്ടീരിയകളുടെ 'ഹബ്'

ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!