മുഹമ്മദ് ഇര്‍ഫാന്‍  
Kerala

ഹണിമൂണ്‍ ആഘോഷിക്കാനെത്തി; ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. പറപ്പൂര്‍ ചേക്കാലി മാട് അഞ്ചു കണ്ടന്‍ കോയയുടെയും നസീദയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (28) ആണ് മരിച്ചത്.

ഈ മാസം 8 നായിരുന്നു ഇര്‍ഫാന്റെ വിവാഹം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രക്കായാണ് ഭാര്യ ശിഫയ്‌ക്കൊപ്പം ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ബിസിനസ് പങ്കാളിയായ കൊടുവള്ളി സ്വദേശി യുവാവും കുടുംബവും ഉണ്ടായിരുന്നു.

ശ്രീലങ്കയില്‍ വെച്ച് സ്‌കൂബ ഡൈവിങ് നടത്തുന്നതിനിടെ ഇര്‍ഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കടലില്‍ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലായ ഇര്‍ഫാനെ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. അരിക്കുളം ജുമാ മസ്ജിദിലാവും ഖബറടക്കം.

A young man from Malappuram tragically died in Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ