Abhimanyu Murder Case 
Kerala

'ഇന്നത്തെ ദിവസം പട്ടിണി മാത്രമായിരുന്നു, എങ്കിലും വയറുനിറയെ കഴിച്ചു, നന്ദി'; അഭിമന്യുവിന്റെ കൈപ്പടയിലുള്ള കുറിപ്പ് കോടതിയിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: "ഇന്നത്തെ ദിവസം പട്ടിണി മാത്രമായിരുന്നു, എങ്കിലും വയറു നിറയെ കഴിച്ചു. ഭക്ഷണം തന്നതിന് വളരെ നന്ദി."- 2018-ൽ കൊലചെയ്യപ്പെട്ട മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൈപ്പടയിലുള്ള കുറിപ്പിലെ വരികളാണിവ. അഭിമന്യു വധക്കേസ് വിചാരണയ്ക്കിടെ കോടതിയുടെ മുമ്പാകെയാണ് കുറിപ്പെത്തിയത്. തനിക്ക് ഭക്ഷണം പങ്കുവെച്ച സഹപാഠിയുടെ ടിഫിൻ ബോക്സിനൊപ്പം അഭിമന്യു കൈമാറിയതായിരുന്നു ഈ കുറിപ്പ്.

വ്യാഴാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെക. ബാലകൃഷ്ണന് മുമ്പാകെ സാക്ഷി വിസ്താരത്തിനിടെ കോജിലെ മുൻ കെഎസ് യു. ഭാരവാഹിയായ രഞ്ജിത്താണ് തന്റെ ഫോണിലുണ്ടായിരുന്ന ഈ കൈയെഴുത്തുപ്രതിയുടെ ഫോട്ടോ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേസിൽ വിസ്താര വേളയിലായിരുന്നു ഈ നിർണായക രേഖ പുറത്തുവന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ഒന്നാം പ്രതി മുഹമ്മദ് തന്നെ വിളിച്ച് കോളജിന്റെ പിൻവാതിലിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ മോട്ടോർസൈക്കിൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായും സാക്ഷി കോടതിയിൽ മൊഴി നൽകി. അഭിമന്യുവിന്റെ കൊലപാതകം തനിക്ക് വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും ഏകദേശം ഒരു വർഷത്തോളം താൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു.

A poignant handwritten note by Abhimanyu detailing his financial hardship and thanking a fellow student for sharing a meal surfaced during the trial of his 2018 murder case at the Ernakulam Principal Sessions Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാപ്പപേക്ഷ വേണം', ഉറച്ച് സർവകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കടുത്ത ലോബിയിങ്, സമ്മര്‍ദ്ദം; കെപിസിസി പ്രസിഡന്റ് നിര്‍ണയത്തില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്

വിശ്വാസ പെരുമയില്‍ ഇന്ന് മൂറോന്‍ കൂദാശ; പാത്രിയര്‍ക്കീസ് ബാവയ്‌ക്കൊപ്പം കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും, പുത്തന്‍കുരിശില്‍ വിശുദ്ധ നിമിഷം

തലശേരിയിൽ വൻ കവർച്ചാ സംഘത്തിലെ 2 പേർ 110 പവൻ സ്വർണവുമായി പിടിയിൽ

'സ്വമേധയാ' വിശിഷ്ട സീനിയര്‍ പദവി; പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് അത്യപൂര്‍വ അംഗീകാരം