വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം 
Kerala

വലിയങ്ങാടിയില്‍ വീണ്ടും അപകടം; സ്ലാബ് തകര്‍ന്ന് മേല്‍ക്കൂരയിലേക്ക് വീണു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് അപകടമുണ്ടായത്. ഉമ്മര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.

കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബാണ് താഴേക്ക് തകര്‍ന്ന് വീണത്. താഴെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ക്ക് മുകളിലേക്കാണ് സ്ലാബ് വീണത്. ഇതോടെ മേല്‍ക്കൂരയും തകര്‍ത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്.

അപകടത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Accident again in Valiyangadi; Slab breaks and falls onto roof, no casualties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധയ്ക്ക് ആത്മഹത്യാ പ്രവണത, കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി'

'ആ സസ്പെന്‍സ് നില്‍ക്കട്ടെ, രണ്ടാം ഭാഗത്തെപ്പോലെ അല്ല ദൃശ്യം 3'; ശ്രീകാന്ത് മുരളി

സഞ്ജുവിനെ ഓപ്പണര്‍ ആയി ഇറക്കരുത്, നിര്‍ദേശവുമായി സുരേഷ് റെയ്ന

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചു; കൊച്ചിയില്‍ ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍

ടാറ്റയില്‍ വീണ്ടും അധികാര തര്‍ക്കം?, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ; തീരുമാനം വൈകും

SCROLL FOR NEXT