ടെലിവിഷൻ ദൃശ്യം 
Kerala

സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം

ഓട്ടോയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം. ബതിയടുക്ക പള്ളത്തടുക്കയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗര്‍, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്.

ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഓട്ടോയിലുണ്ടായിരുന്ന 4 സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. അതിനാല്‍ ബസ്സില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുമാണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

ടിനി ടോമിനെതിരെ കേസെടുക്കണം; ക്രിമിനല്‍ ഹർജി ഫയല്‍ ചെയ്ത് അന്‍സിബ

SCROLL FOR NEXT