പ്രതീകാത്മക ചിത്രം 
Kerala

മുടിയില്‍ കുത്തിപ്പിടിച്ച് വട്ടം കറക്കി മര്‍ദിച്ചു; വനിതാ എസ്‌ഐക്ക് നേരെ പ്രതിയുടെ പരാക്രമം

അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ വാറന്റ് പ്രതി ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ വാറന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്‌ഐ ശാന്തി കെ ബാബുവിനെയാണ് പ്രതി എലിവാലിക്കര കീച്ചേരില്‍ ശ്രീധരന്‍ (72) ആക്രമിച്ചത്. വീടിനുള്ളില്‍ കയറി കതകടച്ച പ്രതിയെ ബലമായി പിടികൂടുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം.

പ്രതിക്കെതിരെ 5 കേസുകള്‍ കോടതിയിലുണ്ടെന്ന് പൊലീസ് പറയുന്നു. 2013ല്‍ വഴിവെട്ടുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെയുള്ള വാറന്റ് നടപ്പാക്കാനാണ് എസ്‌ഐയും 3 പൊലീസുകാരും സ്ഥലത്തെത്തിയത്. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് പൊലീസുകാര്‍ ബലമായി കതക് തള്ളിത്തുറന്നു കീഴ്‌പ്പെടുത്തുന്നതിനിടെ പ്രതി എസ്‌ഐയുടെ മുടിക്കുത്തില്‍ പിടിച്ചു വട്ടംകറക്കുകയും പുറത്തിടിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ബലമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍