പ്രതീകാത്മക ചിത്രം 
Kerala

കഞ്ചാവുമായി പിടിച്ചു; എക്‌സൈസ് സംഘത്തെ ആക്രമിച്ചു; ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം

കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തു. കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീനാണ് പരാക്രമം കാട്ടിയത്. 

കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ് എകെ, ഷിജു ടി രാകേഷ്ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിയും അതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT