വഞ്ചിയൂര്‍ കോടതി ടി വി ദൃശ്യം
Kerala

വിചാരണയ്ക്ക് കൊണ്ടുവന്ന കൊലക്കേസ് പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോടതി വളപ്പില്‍ വച്ച് ഒരു പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തായിരുന്നു സംഭവം.

തിരുവനന്തപുരം മണ്ണന്തല രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്. കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കൈയില്‍ കരുതിയ ബ്ലേഡ് കൊണ്ട് റോയിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചുതെങ്ങ് റിക്‌സന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി. പൂജപ്പുര ജയിലില്‍ നിന്ന് ബസില്‍ വഞ്ചിയൂര്‍ കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം.

ജയിലിനുള്ളിൽ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നത്. റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽനിന്ന് ഇരുമ്പ് കമ്പി തുണ്ടുകൾ കണ്ടെടുത്തതിനെ തുടർന്ന് പൂജപ്പുര പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ റോയിയെ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ട് വന്നപ്പോഴാണ് ആക്രമണം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT