രാജേഷ്, സിന്ധു 
Kerala

വ്യാഴാഴ്ച നടുറോഡിൽ വെച്ച് പങ്കാളിയെ വെട്ടിക്കൊന്നു: ജയിലില്‍ പ്രതി തൂങ്ങിമരിച്ചു

വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്. ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

ശുചിമുറിയില്‍ ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് കൊലക്കേസ് പ്രതി രാജേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് പങ്കാളിയായ സിന്ധുവിനെ നടുറോഡില്‍ വെച്ച് രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുമ്പ് വിവാഹിതരായിരുന്ന ഇരുവരും കഴിഞ്ഞ 12 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇരുവരും അകൽച്ചയിലാണ്. 

കിളിമാനൂരില്‍ പൊലീസ് സ്‌റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ

സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി