ശ്രീമഹേഷ് 
Kerala

ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

ആലപ്പുഴ കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് തിരികെ തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാണ് മരിച്ചത്. റിമാന്‍ഡിലായ പ്രതിയെ ആലപ്പുഴ കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് തിരികെ തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നേരത്തെ മാവേലിക്കര സബ് ജയിലില്‍ വച്ച് കഴുത്ത് മുറിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.  ജയിലില്‍വെച്ചു കഴുത്തു മുറിക്കാന്‍ ശ്രമിക്കുന്നത് സഹതടവുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍  ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ജൂണ്‍ ഏഴാം തീയതി വൈകീട്ട് ഏഴരയോടെയാണ് ഇയാള്‍ മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മകളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കൊടുത്ത ശേഷം സര്‍പ്രൈസ് തരാമെന്ന പറഞ്ഞ് കുനിഞ്ഞ് ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പുറകില്‍ നിന്ന് കഴുത്തില്‍ വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ്  ചെയ്ത പ്രതിയെ പിന്നീട് കോടതി ജയിലില്‍ അടയ്ക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുമ്പു ശ്രീമഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഗള്‍ഫിലായിരുന്ന ഇയാള്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. വനിതാ കോണ്‍സ്റ്റബിളുമായി ശ്രീമഹേഷിന്റെ പുനര്‍വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതോടെ വിവാഹം മുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT