പ്രതീകാത്മക ചിത്രം 
Kerala

ഭര്‍ത്താവ് ദേഹത്ത് ആസിഡ് ഒഴിച്ച യുവതി മരിച്ചു; പതിനൊന്നുകാരി മകള്‍ ആശുപത്രിയില്‍

സംഭവത്തിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട് അമ്പലവയലില്‍ വച്ചാണ് ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. 

കഴിഞ്ഞയാഴ്ചയാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കിയിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയില്‍ കഴിയുകയാണ്.

ലിജിതയും ഭര്‍ത്താവ് സനലും കുറച്ചുനാളായി അകന്നു കഴിയുകയായിരുന്നു. വീട്ടില്‍ വന്നു ബഹളം വച്ചതിന് ലിജിത ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

'അമ്പോ... കിടിലൻ ബൗളിങ്' ; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, പോയിന്റ് പട്ടികയിൽ ഒന്നാമത്

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

SCROLL FOR NEXT