ജോയ് മാത്യു 
Kerala

'ദ്വാരപാലകർ എന്നത് മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം'

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാമെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. അപ്പോൾ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെ. ജോയ് മാത്യു കുറിച്ചു.

അതിനിടെ, സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര് രം​ഗത്തെത്തി. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കുറിപ്പില്‍ പറയുന്നത്. സംഭവത്തിൽ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം. അപ്പോൾ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെ.

joy mathew fb post

Actor Joy Mathew mocks the government over the Sabarimala gold plating controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണായകം

വിബി–ജി റാം ജി ബിൽ ഇന്നു വോട്ടിനിടും; ഭേദ​ഗതികളുമായി പ്രതിപക്ഷം

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

SCROLL FOR NEXT