കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം 
Kerala

ദിലീപിനു തിരിച്ചടി; കുറ്റങ്ങള്‍ നിലനില്‍ക്കും, തുടരന്വേഷണ റിപ്പോര്‍ട്ടിന് എതിരായ ഹര്‍ജി തള്ളി

തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പ്രതികള്‍ ഈ മാസം 31ന് കോടതിയില്‍ ഹാജരാവണം.

തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹര്‍ജി നല്‍കിയത്. 

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT