ഉമാ തോമസ് ഫെയ്സ്ബുക്ക്
Kerala

'പിടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ പിടി തോമസിന്റെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. കേസിലെ വിധിയില്‍ അതൃപ്തി പ്രകടമാക്കിയാണ് ഉമാ തോമസിന്റെ പ്രതികരണം. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രമെന്നും ഉമാ തോമസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടില്‍ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴികൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്.

പിടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികള്‍ തുടരുമ്പോള്‍, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം.

Uma thomas MLA Expresses Disappointment Over Actress Assault Case Verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജിവെച്ച് പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?'

'മമ്മൂക്ക എന്നെ അപമാനിച്ചു, ഇനി ഇയാളുടെ കൂടെ എനിക്ക് സിനിമ ചെയ്യണ്ട എന്ന് ഞാനും'; തുറന്നു പറഞ്ഞ് സംവിധായകന്‍

കൈ കൊടുക്കാൻ മടിയാണോ? അമിത വിയർപ്പ് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം

ചെവിക്കുള്ളിലെ അണുബാധ, കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റിലിവറിന് ഫലപ്രദം, മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ

SCROLL FOR NEXT