Actress attack case; survivor's brother says thanks to all who support them screen grab
Kerala

'സന്തോഷം, സമയവും പ്രായവും മറന്ന് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുന്നതില്‍'; നന്ദി പറഞ്ഞ് അതിജീവിതയുടെ സഹോദരന്‍

നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളെ കാണാനും കേള്‍ക്കാനുമാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് സഹോദരന്‍. 'സമയവും പ്രായവും മറന്ന് നിങ്ങളെല്ലാം ഇവിടെ നില്‍ക്കുന്നതില്‍ സന്തോഷമുണ്ട്, അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ജ്വാല കളക്ടീവ് സംഘടിപ്പിച്ച ' അവള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു അതിജീവിതയുടെ സഹോദരന്റെ പ്രതികരണം. ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

നിങ്ങളോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളെ കാണാനും കേള്‍ക്കാനുമാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ നിരവധി പേരാണ് അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വിഡിയോ പങ്കുവെച്ച മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വിഡിയോ വാണിജ്യാടിസ്ഥാനത്തില്‍ പങ്കുവെച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് 72,75 ഐടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഇവര്‍ പണം വാങ്ങി ദുരുദ്ദേശത്തോടെ വിഡിയോ ഷെയര്‍ ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുനൂറിലേറെ സൈറ്റുകളില്‍ ഇത്തരത്തില്‍ വിഡിയോ ഷെയര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് മുന്നറിയിപ്പ് നല്‍കി.

Actress attack case; survivor's brother says thanks to all who support them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരിൽ 2, 5 വയസുള്ള കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

വനിതാ ലോക ചാംപ്യൻമാർ തിരുവനന്തപുരത്ത്; ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര; ടിക്കറ്റ് നിരക്ക് ഇങ്ങനെ

'ഒഴിവാക്കാനാകാത്ത സാഹചര്യം'; ഇന്ത്യയിലെ വിസ സര്‍വീസ് നിര്‍ത്തിവെച്ച് ബംഗ്ലാദേശ്

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

ഷിബുവിന്റെ ഹൃദയം ദുര്‍ഗയില്‍ മിടിച്ചു തുടങ്ങി, രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരം

SCROLL FOR NEXT