ഹൃദയാഭിവാദ്യം എന്ന പരിപാടിയില്‍ ഭാവന സംസാരിക്കുന്നു  ഫെയ്‌സ്ബുക്ക്
Kerala

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നയാളാണ്, പി ടി തോമസിനെ ഓര്‍മിച്ച് നടി ഭാവന

'ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെനില്‍ക്കാന്‍ വലിയ മനസ് തന്നെവേണം'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നയാളാണ് പി ടി തോമസെന്ന് നടി ഭാവന. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെനില്‍ക്കാന്‍ വലിയ മനസ് തന്നെവേണം. അത് പി ടി തോമസിന് ഉണ്ടായിരുന്നുവെന്നും ഭാവന വ്യക്തമാക്കി. തൃക്കാക്കര മണ്ഡലത്തില്‍ സംഘടിപ്പിച്ച ആശാപ്രവര്‍ത്തകര്‍ക്ക് ഹൃദയാഭിവാദ്യം എന്ന പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ഭാവന.

ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുത്ത് പോകുന്നതാണ് തനിക്ക് സന്തോഷമെന്ന് ഭാവന പറഞ്ഞു. ഇപ്പോഴും എനിക്ക് പ്രസംഗിക്കാനൊന്നും അറിയില്ല. അങ്ങനെയൊരു പരിപാടിയിലേക്ക് ഉമാ തോമസ് വിളിച്ചപ്പോള്‍ എന്തായാലും പങ്കെടുക്കണമെന്ന് തോന്നി. ഇതിനിടയില്‍ പലതവണ പരിപാടിയുടെ ഡേറ്റ് മാറിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നും ഭാവന പറഞ്ഞു.

പി ടി തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ എനിക്കൊപ്പം വളരെ ശക്തമായിനിന്ന ഒരാളാണ് അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള ഒരുപാടുപേരെ കണ്ടുമുട്ടാന്‍പറ്റില്ല. ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തില്‍ കൂടെനില്‍ക്കാന്‍ വലിയ മനസ് തന്നെവേണം. എനിക്കും എന്റെ കുടുംബത്തിനും പി ടി തോമസ് ഒരിക്കലും മറക്കാന്‍പറ്റില്ല. ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്നുപറഞ്ഞാല്‍ പി ടി തോമസ് സാര്‍ വിളിക്കുന്നതുപോലെതന്നെയാണ്. ഭാവന ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരിച്ചൊന്നും ആഗ്രഹിക്കാതെ നമ്മുടെ നാടിനും സമൂഹത്തിനുംവേണ്ടി ജോലി ചെയ്യുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. ചിറകുകളില്ലാത്ത മാലാഖമാരെന്നുവേണം ഇവരെ വിശേഷിപ്പിക്കാനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT