തിരുവനന്തപുരം: സി വി ത്രിവിക്രമൻ (92) അന്തരിച്ചു. 45 വർഷത്തോളം വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം.
നടി മാലാ പാർവതി മകളാണ്. മാലാ പാർവതിയാണ് അച്ഛന്റെ വിയോഗവാർത്ത പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പ്
എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോൾ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു.
കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടവുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates