പ്രതീകാത്മക ചിത്രം 
Kerala

വിദേശത്ത് നിന്ന് അവധിക്കെത്തി; റമ്മി കളിച്ച് സമ്പാദ്യം തീര്‍ന്നു; കാറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; 23കാരന്‍ അറസ്റ്റില്‍

കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ഓണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 23കാരനായ പുത്തന്‍വീട്ടില്‍ അനീഷ് പിടിയിലായത്.  കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്. 

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. അഞ്ചല്‍ വൃന്ദാവന്‍ ജംക്ഷനില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിത കുമാരിയുടെ മാലയാണ് പൊട്ടിച്ചത്.

കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. വിദേശത്ത് ജോലിയുള്ള അനീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി 1,12,000ലേക്ക്; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ