ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ; വീടുകള്‍ക്ക് കാവല്‍

ഗണ്‍മാന്‍ കെ അനിലിന്റെയും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെയും വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ഗണ്‍മാന്‍ കെ അനിലിന്റെയും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെയും വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്.

ഗണ്‍മാന്‍ കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ഉള്‍പ്പടെയുള്ള നാലുപേരാണ് ഇന്നലെ ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുള്ളത്.

ഗണ്‍മാന്റെയും എസ്‌കോര്‍ട്ട് പൊലീസുകാരന്റെയും വീടുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും പ്രതിഷേധവും ആക്രമണവും നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT