പ്രതീകാത്മക ചിത്രം 
Kerala

വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു; പട്ടിക ഇങ്ങനെ 

വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

15 മുതല്‍ ഹസ്രത് നിസ്സാമുദീന്‍ - എറണാകുളം മംഗള പ്രതിദിന എക്‌സ്പ്രസ്(12618) കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്തും.
15 മുതല്‍ പുനെ ജംഗ്്ഷന്‍ - കന്യാകുമാരി പ്രതിദിന എക്‌സ്പ്രസിന് (16318) ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചു. 16മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ -  മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്‌സ്പ്രസ് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും 
പ്രതിദിന അമൃത എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലും തിരുവനന്തപുരം- സെന്‍ട്രല്‍  മംഗളൂരു സെന്‍ട്രല്‍ പ്രതിദിന എക്‌സ്പ്രസ് (16347) ചാലക്കുടി സ്റ്റേഷനിലും നിര്‍ത്തും. മംഗലൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി പ്രതിദിന എക്‌സ്പ്രസിന് അമ്പലപ്പുഴ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചു.

17മുതല്‍ നാഗര്‍കോവില്‍ -  മംഗലൂരു സെന്‍ട്രല്‍ പ്രതിദിന ഏറനാട് എക്‌സ്പ്രസ് കുഴിത്തുറയിലും നെയ്യാറ്റിന്‍കരയിലും നിര്‍ത്തും. 18മുതല്‍ പാലക്കാട് ജംഗ്ഷന്‍ - തിരുനെല്‍വേലി ജംഗ്്ഷന്‍ പാലരുവി പ്രതിദിന എക്‌സ്പ്രസിന് കുണ്ടറ സ്റ്റേഷനിലും 19 മുതല്‍ തിരുനെല്‍വേലി - പാലക്കാട് പാലരുവി പ്രതിദിന എക്‌സ്പ്രസിന് (16791) കൊല്ലം കുണ്ടറയിലും സ്റ്റോപ്പ് അനുവദിച്ചു. പുനലൂര്‍-  മധുര പ്രതിദിന എക്‌സ്പ്രസ് (16730)  19 മുതല്‍ തമിഴ്‌നാട്ടിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT