എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ സംസാരിക്കുമ്പോൾ സ്ക്രീൻഷോട്ട്
Kerala

'വാക്കാൽ പോലും ക്ഷണിച്ചിട്ടില്ല, ദിവ്യയുടെ പ്രസം​ഗം കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചുപോയി': പൊലീസിന് മൊഴി നൽകി കലക്ടറേറ്റ് ജീവനക്കാർ

എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല എന്നാണ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ കലക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. എഡ‍ിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല എന്നാണ് റവന്യൂ വിഭാഗം ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്.

ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നുമാണ് ജീവനക്കാർ പറയുന്നത്. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.

അതിനിടെ നവീൻ ബാബുവിന് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പൊലീസ് ചോദ്യം ചെയ്തു. കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണ് എന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് മൊഴിയെടുത്തത്. അതിനിടെ ജാമ്യ ഹർജിയിൽ നവീനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് പിപി ദിവ്യ. എഡിഎമ്മിനെതിരെ പ്രശാന്തൻ മാത്രമല്ല ഗംഗാധരൻ എന്ന മറ്റൊരു സംരംഭകൻ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. പരിപാടിയിൽ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടർ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നും ദിവ്യ പറയുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി സമർപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT