മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചപ്പോള്‍, ടെലിവിഷന്‍ ചിത്രം 
Kerala

ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടൂരില്‍ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറി.

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ലൈഫ് മിഷന്‍. ലൈഫ് മിഷന്‍ പദ്ധതി അനുസരിച്ച് ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അടൂര്‍ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT