അടൂര്‍ പ്രകാശ്  
Kerala

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: തനിക്കെതിരായ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സോഷ്യല്‍ മീഡിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ റീല്‍. മമ്മൂട്ടിയുടെ സിനിമ ഡയലോഗ് ചേര്‍ത്താണ് റീല്‍. 'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നെന്നും നാളെ ഉത്തരം കൊടുക്കേണ്ടിവരും' - റീല്‍സില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാവുകയും ചെയ്തിരുന്നു. അതിന് പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു കണ്‍വീനറുടെ മറുപടി. ഈ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കാണെന്നും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പരസ്യ വിമര്‍ശനത്തെ കെ സി വേണുഗോപാല്‍ തളളിയെങ്കിലും മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ ആരോപണങ്ങളെ നിഷേധിച്ചില്ല. വിമര്‍ശനം എഐസിസി പരിശോധിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റും മന്ത്രിയുമായി സണ്ണി ജോസഫ് പറഞ്ഞത്. അതേസമയം, മന്ത്രി കെ മുരളീധരനും എംപി രാജ് മോഹന്‍ ഉണ്ണിത്താനും അടൂര്‍ പ്രകാശിനെ തള്ളി രംഗത്തെത്തിയിരുന്നു.

അതേസമയം, റീല്‍സിന് താഴെ രൂക്ഷമായ വിമര്‍ശനമാണ് അടൂര്‍ പ്രകാശിനെതിരെ ഉയരുന്നത്. '10 വര്‍ഷത്തെ പിണറായി ഭര ണ ത്തിനെതിരെ ഒരു അക്ഷരം മിണ്ടാത്ത ഒരേയൊരു എംപി. കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍ ഇറങ്ങിയിരിക്കുന്നു', 'ഇനി എത്ര റീല്‍ ചെയ്താലും കാര്യമില്ല, റിയല്‍ സ്വഭാവം ജനം മനസിലാക്കി കഴിഞ്ഞു', 'അടുത്തത് ബി ജെ പിയിലേക്കാണോ? അവിടെ നിന്നും നല്ല ഓഫര്‍ കിട്ടിക്കാണും അല്ലേ അടൂര്‍ജി...', 'ഇനി ഇങ്ങനെ സ്വന്തം റീല്‍സ് ഇട്ട് കഴിച്ചു കൂട്ടാം എന്നല്ലാതെ അണികള്‍ക്കിടയില്‍ പുല്ല് വില...', 'കെ സുധാകരന്‍ എംപിയുടെ അവസ്ഥ ആവരുത് അവസാനം. അണികള്‍ ആരും തിരിഞ്ഞു നോക്കില്ല', 'പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കില്ല', 'പിറകെ നിന്ന് കുത്തിയ കട്ടപ്പ', 'അങ്ങയോട് ഈ അവസരത്തില്‍ പറയാനുള്ളത് കുത്തിരിപ്പിന്റെ ആശാന്‍ ആവരുത്..ഈ പാര്‍ട്ടിയെ ഇല്ലാതാക്കരുത്. ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കാതെ ഈ പാര്‍ട്ടി നശിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു പറ്റം ജനങ്ങളുണ്ട് അവരെ നിരാശരാക്കരുത്, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തില്‍ പറയുക.അല്ലാതെ ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടാന്‍ വേണ്ടി നടക്കുന്ന മാധ്യമങ്ങളുടെ മുമ്പില്‍ ഇങ്ങനെ വിളിച്ചു കൂവുന്നതിനു കുത്തിത്തിരിപ്പ് എന്നാണ് പറയുന്നത്' ഇങ്ങനെ പോകുന്നു കമന്റുകള്‍.

Adoor Prakash Responds to Criticism with Social Media Reel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്