പ്രതീകാത്മക ചിത്രം 
Kerala

വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ കയ്യാങ്കളി; ഒരാൾക്ക് നെഞ്ചിൽ കുത്തേറ്റു

ചെങ്ങന്നൂരിൽ അഭിഭാഷകർ തമ്മിൽ കയ്യാങ്കളി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ കയ്യാങ്കളി. ഒരാളെ മറ്റൊരാൾ കുത്തി പരിക്കേൽപ്പിച്ചു. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ രാഹുൽ കുമാറിനാണ് (28) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ ജംക്‌ഷനു സമീപം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം കടയിൽ സാധനങ്ങൾ വാങ്ങാൻ നിന്നപ്പോഴായിരുന്നു ആക്രമണം. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിൽ പരിശീലനം നടത്തിവരികയായിരുന്നു രാഹുൽ.

അഭിഭാഷകനു നൽകിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ അഭിഭാഷകൻ കത്തികൊണ്ടു രാഹുലിന്റെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT