Afghan Minister Clarifies After Outrage Over No Women Journalists At Presser X
Kerala

വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് സാങ്കേതിക പ്രശ്‌നം; വിശദീകരണവുമായി അഫ്ഗാന്‍ വിദേശകാര്യമന്ത്രി

ഞങ്ങള്‍ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസം മതപരമായി 'ഹറാം' ആയി പ്രഖ്യാപിച്ചിട്ടില്ലെന്നും ആമിര്‍ ഖാന്‍ മുത്തഖി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് സാങ്കേതിക പ്രശ്‌നമാണെന്ന് വിശദീകരിച്ച് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു. നേരത്തെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് വാര്‍ത്താ സമ്മേളനം വിളച്ചത്. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെയാണ് വിളിച്ചത്. അല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

'2.8 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഞങ്ങള്‍ക്ക് 10 ദശലക്ഷം വിദ്യാര്‍ത്ഥികളുണ്ട്. മദ്രസകളില്‍, ബിരുദം വരെ വിദ്യാഭ്യാസം തുടരുന്നു. ചില പരിധികള്‍ നിലവിലുണ്ട്, പക്ഷേ ഞങ്ങള്‍ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസം മതപരമായി 'ഹറാം' ആയി പ്രഖ്യാപിച്ചിട്ടില്ലെന്നും അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.

മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി മുത്തഖി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

ഇതിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്ത തരത്തില്‍ വളരെ ദുര്‍ബലനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ഞെട്ടിപ്പോയെന്നാണ് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം എക്സില്‍ കുറിച്ചത്. 'അഫ്ഗാനിസ്ഥാനിലെ അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ഞാന്‍ ഞെട്ടിപ്പോയി. 'എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍, തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയതായി കണ്ടെത്തിയപ്പോള്‍ പുരുഷ മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങിപ്പോവേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Afghan Minister Clarifies After Outrage Over No Women Journalists At Presser

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT