ഹരികൃഷ്ണന്‍ സമകാലിക മലയാളം
Kerala

സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടി, യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നര ദിവസത്തിന് ശേഷം

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വല്യവീട്ടില്‍ പരേതനായ വേണുവിന്റെ മകന്‍ ഹരികൃഷ്ണന്‍ (21 ) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മൂന്നര ദിവസത്തെ തിരച്ചിലിനൊടുവില്‍ കരുവന്നൂര്‍ പുഴയില്‍ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വല്യവീട്ടില്‍ പരേതനായ വേണുവിന്റെ മകന്‍ ഹരികൃഷ്ണന്‍ (21 ) ആണ് മരിച്ചത്.

സുഹൃത്തിന് സന്ദേശം അയച്ചതിന് ശേഷം ബുധനാഴ്ച രാത്രി 9.30യോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബൈക്ക് വച്ചതിന് ശേഷം കരുവന്നൂരിലേക്ക് ബസ്സില്‍ വന്ന് ഇറങ്ങുകയായിരുന്നു. അഗ്‌നിശമനാ വിഭാഗത്തിന്റെയും സ്‌കൂബാ ടീമിന്റെയും നേത്യത്വത്തില്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ പുഴയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച പന്ത്രണ്ടരയോടെ ഇറിഗേഷന്‍ ബണ്ട് റോഡിനോട് ചേര്‍ന്ന് നീരോലിത്തോട് പരിസരത്ത് മൃതദേഹം പൊങ്ങിയെന്ന് അഗ്‌നിശമനാ വിഭാഗം അറിയിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ പൂര്‍ത്തിയാക്കിയിരുന്നു ഹരികൃഷ്ണന്‍. അമ്മ: രമാഭായ്. സഹോദരന്‍: ഉണ്ണികൃഷ്ണന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ